ശ്രീകണ്ഠാപുരത്ത് ചുമട്ട് കൂലി 12% വര്‍ധിപ്പിക്കാന്‍ ധാരണ
June 22, 2022
0
ശ്രീകണ്ഠാപുരം : നാല് മാസമായി തുടരുന്ന ശ്രീകണ്ഠാപുരത്തെ ചുമട്ട് തൊഴിലാളികളുടെ കൂലി പ്രശ്നത്തിന് പരിഹാരമായി. 50% കൂലി വര്‍ധനവ് ആവശ്യപ്പെട്ട് മാസങ്ങളായി തൊഴിലാളികള്‍ സമരത്തിലായിരുന്നു. വ്യാപാരികളുടെ ഇടപെടലിലൂടെ 12% കൂലി വര്‍ധിപ്പിക്കാന്‍ ധാരണയായി. വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബി. പി ബഷീര്‍, ജനറല്‍ സെക്രട്ടറി സഹദ് സാമ എന്നിവരുടെ നേതൃത്വത്തിലാണ് സംയുക്ത ചുമട്ട് തൊഴിലാളി യൂണിയന് ഭാരവാഹികളുമായി ചര്‍ച്ച നടത്തിയത്. കഴിഞ്ഞ ഫെബ്രുവരി മാസം മുതല്‍ 2024 ഫെബ്രുവരി വരെയാണ് കൂലി വര്‍ധയ്ക്ക് ധാരണയായത്.
Tags