ഓള് കേരള കേറ്ററേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ജൂലൈ 13 ന്
June 22, 2022
0
കണ്ണൂര്‍ : "സുരക്ഷിത ഭക്ഷണം, നല്ല ആരോഗ്യം" എന്ന മുദ്രാവാക്യം ഉയര്‍ത്തി ഓള് കേരള കേറ്ററേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം നടക്കും. ജൂലൈ 13 ന് 10 മണിക്ക് കണ്ണൂര്‍ സാധു ഓഡിറ്റോറിയത്തിലാണ് ജില്ലാ സമ്മേളനം. പ്രതിനിധി സമ്മേളനം, കുടുംബ സംഗമം, കലാവിരുന്ന്, ഭക്ഷണ സ്റ്റാളുകള്‍ എന്നിവയും ഉണ്ടാവും. സംസ്ഥാന നേതാക്കള്‍, ജനപ്രതിനിധികള്‍, ഭക്ഷ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ജില്ല പ്രസിഡന്റ് പി ജോയ്, ജന. സെക്രട്ടറി ജോയ്സ് തോമസ്, പി ഉമ്മര്‍, എം.പി മെഹബൂബ,് എം. രമേശന് എന്നിവര്‍ പങ്കെടുത്തു.
Tags