ഗൗരി ലക്ഷ്മിയുടെ കുടുംബം ഇന്ന് കോഴിക്കോട്ടേക്ക്; 16 കോടിയിലേക്കെത്താന്‍ നമുക്കും കൈകോര്‍ക്കാം
June 20, 2022
0
സ്പൈനല്‍ മസ്കുലര്‍ അട്രോഫി രോഗം ബാധിച്ച രണ്ടര വയസുകാരി ഗൗരി ലക്ഷ്മിയുടെ ചികിത്സക്കായി കുടുംബം ഇന്ന് കോഴിക്കോട്ടേക്ക്. ഈ ആഴ്ച തന്നെ യു.സ് കമ്പനിയില്‍ നിന്ന് കുഞ്ഞിന്റെ ചികിത്സക്ക് ആവശ്യമായ മരുന്ന് ലഭിക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് ചികിത്സയുടെ സൗകര്യാര്‍ത്ഥം കുടുംബം കോഴിക്കോട്ടേക്ക് തിരിക്കുന്നത്.
9 കോടി രൂപ നല്‍കിയാണ് ഗൗരിലക്ഷ്മി ചികിത്സാ സഹായ സമിതി മരുന്നിന് ഓര്‍ഡര്‍ നല്‍കിയത്. ട്വന്റി ഫോര്‍ വാര്‍ത്തയെ തുടര്‍ന്ന് പ്രവാസി വ്യവസായി എം എ യൂസഫലി ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി 25 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചിരുന്നു. ഇന്ന് ലുലു ഗ്രൂപ്പ് സംഘം ഗൗരി ലക്ഷ്മിയുടെ കൊള്ളപ്പുളളിയിലെ വീട്ടിലെത്തി തുക കൈമാറും.
ഷൊര്‍ണ്ണൂര്‍ കൊളപ്പുളളിയിലാണ് ഗൗരി ലക്ഷ്മിയുടെ വീട്. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരുടെ സഹായത്താല്‍ മാസ് ക്യാംപെയിനിങ്ങിലൂടെയാണ് 13 കോടി ഇതുവരെ ലഭിച്ചത്.
നമുക്കും കൈകോര്‍ക്കാം:
ACCOUNT NUMBER – 4302001700011823
IFSC CODE – PUNB0430200
PHONE – 9847200415
Tags