കേരള കോണ്‍ഗ്രസ് കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ച് ജൂണ്‍ 17ന്
June 11, 2022
0
പരിസ്ഥിതിലോല പ്രദേശം ഉത്തരവ് വിഷയത്തില്‍ പ്രതിഷേധിച്ചുകൊണ്ട് കേരള കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തും. ജൂണ്‍ 17 നാണ് മാര്‍ച്ച് എന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് റോജസ് സെബാസ്റ്റ്യന്‍ അറിയിച്ചു.
പരിസ്ഥിതിലോല മേഖലയുടെ അതിര്‍ത്തി നിര്‍ണയിച്ചതില്‍ ഇടതുപക്ഷ സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചു. 2019 ലെ മന്ത്രിസഭ യോഗ തീരുമാനപ്രകാരമാണ് വനാതിര്‍ത്തിയില്‍ ഒരു കിലോമീറ്റര്‍ വരെ ബഫര്‍ സോണ്‍ ആയി അംഗീകരിച്ചു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിനും, വിവിധ സമിതികള്‍ക്കും റിപ്പോര്‍ട്ട് നല്‍കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് വിധി വന്നിട്ടുള്ളത്. ഇതെല്ലാം മറച്ചുവച്ച് ഹര്‍ത്താലും സമരങ്ങളും നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും റോജസ് വ്യക്തമാക്കി.