ഇരിട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ്സ് ഡി വൈ എഫ് ഐ സംഘര്‍ഷം ഒരു പോലീസുകാരനടക്കം 17 പേര്‍ക്ക് പരിക്ക്
June 14, 2022
0
ഇരിട്ടി: ഇരിട്ടിയില്‍ യൂത്ത് കോണ്‍ഗ്രസ് ഡി വൈ എഫ് ഐ സംഘര്‍ഷത്തില്‍ ഒരു പോലീസുകാരനും സ്ത്രീയുമടക്കം പതിനേഴോളം പേര്‍ക്ക് പരിക്ക്. കരിക്കോട്ടക്കരി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സതീഷ് സെബാസ്ററ്യന് , യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗം രഞ്ചുഷ, പായം മണ്ഡലം പ്രസിഡണ്ട് ഡോ. ശരത് ജോഷ്, യൂത്ത് കോണ്‍ഗ്രസ് മുഴക്കുന്ന് മണ്ഡലം പ്രസിഡണ്ട് സജിത മോഹനന്, ബ്ലോക്ക് സിക്രട്ടറി റഷീദ് പുന്നാട്, യൂത്ത് കോണ്‍ഗ്രസ് ഇരിട്ടി മണ്ഡലം കമ്മിറ്റി സെക്രട്ടറി ടി. കെ. നിര്‍ഷാദ്, കോണ്‍ഗ്രസ് കൂരന്‍ മുക്ക് ബൂത്ത് പ്രസിഡണ്ട് ബഷീര്‍ കൂരന്മുക്ക്, കൊട്ടിയൂര്‍ മണ്ഡലം പ്രസിഡണ്ട് നിഖില്‍, ഷാനിദ് കൂരന്മുക്ക്, ഡി വൈ എഫ് ഐ മേഖലാ ജോയിന്റ് സിക്രട്ടറി കെ. അമല്‍, ശ്യാംജിത്ത് , പി. അമല്‍, എന്‍. സാജിദ് തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. സിവില്‍ പോലീസ് ഓഫിസര്‍ സതീഷ് സെബാസ്റ്റ്യന്‍ നെറ്റിയിലും കൈത്തണ്ടയിലുമാണ് പരിക്കേറ്റത്. ഇദ്ദേഹം ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. മറ്റുള്ളവരെ തലശ്ശേരി, കണ്ണൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തില്‍ ആക്രമിച്ചു എന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ്സും
മുഖ്യമന്ത്രിയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ യും ഇരിട്ടി ടൗണില്‍ തിങ്കളാഴ്ച സന്ധ്യയോടെ നടത്തിയ പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെയായിരുന്നു ഇരു വിഭാഗവും എട്ടു മുട്ടിയത്. യൂത്ത് കോണ്‍ഗ്രസിന്റെ പന്തം കൊളുത്തി പ്രകടനം ഇരിട്ടി പാലം വരെ എത്തി തിരിച്ചു വരുന്നതിനിടെ എതിര് ദിശയില്‍ നിന്നും ഡി വൈ എഫ് ഐ പ്രകടനം എത്തുകയും മുസ്ലിം പള്ളിക്ക് സമീപം വെച്ച് ഏറ്റുമുട്ടുകയുമായിരുന്നു. കോണ്‍ഗ്രസ്സുകാരുടെ കയ്യില്‍ ഉണ്ടായിരുന്ന പന്തം പിടിച്ചെടുത്ത് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതായി യൂത്ത് കോണ്‍ഗ്രസ്സും യൂത്ത് കോണ്‍ഗ്രസ്സിന്റെ പന്തം ഉപയോഗിച്ച് ഇവര്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു എന്ന് ഇരു വിഭാഗവും ആരോപിക്കുന്നു. ഈ സമയത്തു കുറച്ചു പോലീസുകാര്‍ മാത്രമേ സ്ഥലത്തുണ്ടായിരുന്നുള്ളു. ഉടനെ സ്ഥലത്തെത്തിയ ഇരിട്ടി പോലീസ് സംഘം സ്ഥിതി നിയന്ത്രണ വിധേയമാക്കി. പരസ്പരമുണ്ടായ പന്തം ഏറിലും ഇതിനുപയോഗിച്ച വടി ഉപയോഗിച്ചുള്ള അക്രമത്തിലുമാണ് പലര്‍ക്കും പരിക്കേറ്റത്.
Tags