കണ്ണൂര്‍ പീപ്പിള്‍സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ.ഓപ്പ് സൊസൈറ്റിയുടെ ഉദ്ഘാടനം 22 ന്
June 21, 2022
0
കണ്ണൂര്‍ പീപ്പിള്‍സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ.ഓപ്പ് സൊസൈറ്റിയുടെ ഉദ്ഘാടനം 22 ന് 10 30 ന് കണ്ണൂര്‍ താണയിലെ വാട്ടര്‍ അതോറിറ്റി ഓഫീസിന് സമീപം നടക്കും. 2021 ജനുവരി അഞ്ചാം തീയതി കണ്ണൂര്‍ ആസ്ഥാനമായി രൂപീകരിച്ച സഹകരണ സംഘമാണ് കണ്ണൂര്‍ പീപ്പിള്‍സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ.ഓപ്പ് സൊസൈറ്റി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. നിക്ഷേപ സമാഹരണ ഉദ്ഘാടനം കണ്ണൂര്‍ ജോയിന്റ് രജിസ്റ്റര്‍ വി രാമകൃഷ്ണന് നിര്‍വഹിക്കും. വായ്പാ വിതരണം ഉദ്ഘാടനം കണ്ണൂര്‍ ജോയിന്‍ ഡയറക്ടര്‍ ഇ രാജേന്ദ്രന് നിര്‍വഹിക്കും എന്നും സംഘം പ്രസിഡണ്ട് എ പവിത്രന്, സെക്രട്ടറി ജീന ജനാര്ദ്ദനന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Tags