ദിശാ ദർശൻ എഡ്യൂക്കേഷണൽ എക്സ്പോ ജൂൺ 25ന്.
June 14, 2022
0
കണ്ണൂർ :അഡ്വ. സജീവ് ജോസഫ് എംഎൽഎ യുടെ ഇരിക്കൂർ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശാ ദർശൻ്റെ നേതൃത്വത്തിൽ നടത്തുന്ന എഡ്യൂക്കേഷണൽ എക്സ്പോ- വിംഗ്സ് '22 - ജൂൺ 25 ന് രാവിലെ 9 മണി മുതൽ ശ്രീകണ്ഠാപുരം പൊടിക്കളം മേരിഗിരി സീനിയർ സെക്കൻഡറി സ്കൂളിൽ വച്ച് നടത്തുന്നു .
എസ് .എസ്. എൽ.സി മുതലുള്ള വിദ്യാർത്ഥികൾക്ക് അവരുടെ കരിയർ തെരഞ്ഞെടുക്കുന്നതിനും ചിട്ടപ്പെടുത്തുന്നതിനും സഹായിക്കുക, പുതിയ തൊഴിൽ മേഖലകൾ പരിചയപ്പെടുത്തി കൊണ്ട് തൊഴിൽ ലഭ്യത ഉറപ്പു വരുത്തുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്.
ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന കരിയർ ഗുരുക്കന്മാർ നയിക്കുന്ന കരിയർ ഗൈഡൻസ് ക്ലാസ്, കരിയർ അപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, 'വേദിക് ഐ.എ.എസ്. അക്കാദമി' നേതൃത്വം നല്കുന്ന സിവിൽ സർവ്വീസ് ഓറിയൻ്റേഷൻ,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജിയുടെ പുതിയ പ്രോഗ്രാമുകൾ പരിചയപ്പെടുത്തൽ,
ഇന്ത്യയിലെ പ്രമുഖ ഐ ടി സംരംഭമായ എച്ച്.സി.എൽ ൻ്റെ 'ടെക്ക് ബി രജിസ്ട്രേഷൻ ഡ്രൈവ്' , എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.
പുത്തൻ സാങ്കേതികവിദ്യകളും തൊഴിൽ മേഖലകളും ഇരിക്കൂരിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് പരിചയപ്പെടുത്തുകയാണ് ഈ പരിപാടിയിലൂടെ ദിശാർശൻ ലക്ഷ്യം വെയ്ക്കുന്നതെന്നും എസ്എസ്എൽസി, പ്ലസ് ടു ,ഡിഗ്രി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് തുടർ പഠന മേഖല കണ്ടെത്തുന്നതിന് എക്സ്പോ ഏറെ പ്രയോജനപ്പെടുമെന്നും സജീവ് ജോസഫ് എംഎൽഎ അഭിപ്രായപ്പെട്ടു .
മുൻകൂട്ടി പേര് രജിസ്ട്രർ ചെയ്യുന്ന വിദ്യാർത്ഥികൾക്കാണ് എക്സ്പോയിൽ പങ്കെടുക്കാൻ സാധിക്കുക. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി 9400487616,9562527909 ,9645747778 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Tags