ഇരിക്കൂര്‍ - ദിശാ ദര്ശന് എഡ്യൂക്കേഷണല്‍ എക്സ്പോ ജൂണ്‍ 25ന്
June 21, 2022
0
ശ്രീകണ്ഠാപുരം : അഡ്വ. സജീവ് ജോസഫ് എംഎല്‍എ യുടെ ഇരിക്കൂര്‍ നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശാ ദര്‍ശന്റെ നേതൃത്വത്തില്‍ നടത്തുന്ന എഡ്യൂക്കേഷണല്‍ എക്സ്പോ- വിംഗ്സ് '22 - ജൂണ്‍ 25 ന് രാവിലെ 9 മണി മുതല്‍ ശ്രീകണ്ഠാപുരം പൊടിക്കളം മേരിഗിരി സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ വച്ച് നടക്കും.
മാനന്തവാടി സബ്ബ് കലക്ടര്‍ ആര്. ശ്രീലക്ഷ്മി ഐ എ എസ് ഉദ്ഘാടനം ചെയ്യും. അഡ്വ.സജീവ് ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. കേരള ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ എസ് ഹരികിഷോര്‍ ഐ എ എസ് മുഖ്യാതിഥിയായി പങ്കെടുക്കും. ഹരിയാന മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ജി പ്രസന്നകുമാര്‍ മുഖ്യഭാഷണം നടത്തും.
എസ്.എസ്.എല്‍.സി മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കരിയര്‍ തെരഞ്ഞെടുക്കുന്നതിനും ചിട്ടപ്പെടുത്തുന്നതിനും സഹായിക്കുക, പുതിയ തൊഴില്‍ മേഖലകള്‍ പരിചയപ്പെടുത്തി കൊണ്ട് തൊഴില്‍ ലഭ്യത ഉറപ്പു വരുത്തുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്.
ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന കരിയര്‍ ഗുരുക്കന്മാര് നയിക്കുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ്, കരിയര്‍ അപ്റ്റിറ്റിയൂഡ് ടെസ്റ്റ്, വേദിക് ഐ.എ.എസ്. അക്കാദമി നേതൃത്വം നല്കുന്ന സിവില്‍ സര്‍വ്വീസ് ഓറിയന്റേഷന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെ പുതിയ പ്രോഗ്രാമുകള്‍ പരിചയപ്പെടുത്തല്‍,
ഇന്ത്യയിലെ പ്രമുഖ ഐ ടി സംരംഭമായ എച്ച്.സി.എല്‍ ന്റെ ടെക്ക് ബി രജിസ്ട്രേഷന് ഡ്രൈവ് എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും.
പുത്തന്‍ സാങ്കേതികവിദ്യകളും തൊഴില്‍ മേഖലകളും ഇരിക്കൂരിലെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ പരിപാടിയിലൂടെ ദിശാര്ശന് ലക്ഷ്യം വെയ്ക്കുന്നതെന്നും എസ്എസ്എല്‍സി, പ്ലസ് ടു, ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ പഠന മേഖല കണ്ടെത്തുന്നതിന് എക്സ്പോ ഏറെ പ്രയോജനപ്പെടുമെന്നും സജീവ് ജോസഫ് എംഎല്‍എ അഭിപ്രായപ്പെട്ടു .
തികച്ചും സൗജന്യമായി നടക്കുന്ന എക്സ്പോയില്‍ മുന്‍കൂട്ടി പേര് രജിസ്ട്രര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ കൂടാതെ അന്നേ ദിവസം രാവിലെ എട്ടു മണിക്ക് സ്പോട്ട് രജിസ്ടേഷന് നടത്തുന്നവര്‍ക്കും പങ്കെടുക്കാന്‍ സാധിക്കും. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 9400487616,9562527909 ,9645747778 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
പത്രമ്മേളനത്തില്‍ ഇരിക്കൂര്‍ എം.എല്‍.എ അഡ്വ. സജീവ് ജോസഫ്, ശ്രീകണ്ഠാപുരം നഗരസഭ ചെയര്‍പേഴ്സണ്‍ ഡോ.കെ.വി.ഫിലോമിന, പൊടിക്കളം മേരിഗിരി സ്കൂള്‍ പ്രിന്‍സിപ്പല്‍ ബ്രദര്‍ ഡോ. റെജി സ്കറിയ, ഇ. കെ. ജയപ്രസാദ്, ഡോ. കെ. പി. ഗോപിനാഥ് എന്നിവര്‍ പങ്കെടുത്തു.
Tags