ബഫര്‍സോണ്‍: മലയോര ഹര്‍ത്താല്‍ തുടങ്ങി. പ്രതിഷേധറാലി വൈകിട്ട് 5 ന് ഇരിട്ടിയില്‍
June 14, 2022
0
ഇരിട്ടി: സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ ദൂരം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച സുപ്രീംകോടതി വിധിക്കെതിരെ സര്‍വകക്ഷി കര്‍മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. മലയോര മേഖലയിലെ കടകമ്പോളങ്ങള്‍ പൂര്‍ണമായും നിശ്ചലമായി. വൈകിട്ട് 4 വരെയാണ് ഹര്‍ത്താല്‍. 5 ന് ഇരിട്ടി ടൗണില്‍ കര്‍ഷക ജനത അണിനിരക്കുന്ന വന്‍ പ്രതിഷേധ റാലി നടക്കും. ആയിരങ്ങള്‍ റാലിയില്‍ പങ്കെടുക്കും.
ഹര്‍ത്താല്‍ സമയം ആവശ്യ സര്‍വീസുകള്‍(പാല്, പത്രം, ആശുപത്രി) അല്ലാതെ മറ്റെല്ലാ മേഖലകളും സഹകരിക്കണമെന്ന് ആറളം - കൊട്ടിയൂര്‍ - ബ്രഹ്മഗിരി വന്യജീവി സങ്കേതം ബഫര്‍സോണ്‍ വിരുദ്ധ സര്‍വകക്ഷി കര്‍മ സമിതി ചെയര്മാന് സണ്ണി ജോസഫ് എംഎല്‍എ, വൈസ് ചെയര്മാന്മാര് ബിനോയി കുര്യന്, മോണ്‍ ആന്റണി മുതുകുന്നേല്‍, ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് കാവനാടി എന്നിവര്‍ അദ്യര്‍ഥിച്ചു. ആറളം, അയ്യന്‍കുന്ന്, കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍ പഞ്ചായത്തുകളില്‍ ആണ് ഹര്‍ത്താല്‍. റാലിക്ക് മലയോരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ എത്തും.
നഗരത്തില്‍ ഗതാഗത കുരുക്ക് ഉണ്ടാകാതിരിക്കാന്‍ സംഘാടക സമിതി പാര്‍ക്കിങ്ങ് ക്രമീകരണം ഏര്‍പ്പെടുത്തി.