8-ാമത് യോഗാ ദിനം വിപുലമായി ആചരിച്ച് രാജ്യം
June 21, 2022
0
ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. 8-ാമത് യോഗാദിനത്തില്‍ മൈസൂരു പാലസ് ഗ്രൗണ്ടില്‍ നടന്ന യോഗാഭ്യാസത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. യോഗാദിനം ലോകത്തിന്റെ തന്നെ ഉത്സവമായി മാറിയെന്നും യോഗ സമാധാനം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
'മനുഷ്യത്വത്തിന് വേണ്ടി യോഗ' എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് 2022 ലെ അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിക്കുന്നത്. 2014 ജൂണ്‍ 21 മുതലാണ് അന്താരാഷ്ട്ര യോഗ ദിനമായി ഐക്യരാഷ്ട്ര സഭ ആചരിച്ചുവരുന്നത്.
Tags