പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയശതമാനം 83.87% | PLUS TWO RESULTS 2022
June 21, 2022
0
തിരുവനന്തപുരം : ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷാ ഫലം രാവിലെ 11 ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും പിആര്‍ഡി ചേംബറില്‍ വച്ച് പ്രഖ്യാപിച്ചു. വിജയശതമാനം 83.87%. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 4% കുറവ് വിജയം. കഴിഞ്ഞ വര്‍ഷം 87.94% ആയിരുന്നു വിജയശതമാനം. 3,61,091 വിദ്യാര്‍ത്ഥികളാണ് ഇത്തവണ പ്ലസ് ടു പരീക്ഷ എഴുതിയത്. 3,02,865 വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. വിജയശതമാനം കൂടുതല്‍ കോഴിക്കോട് ജില്ലയ്ക്ക്, 87.79% മാണ് വിജയം. കുറവ് വയനാട്, 75.07%. 3 സര്‍ക്കാര്‍ സ്കൂളുകള്‍ ഉള്‍പ്പെടെ 78 സ്കൂളുകള്‍ 100% വിജയം നേടി. എറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയ ജില്ല മലപ്പുറം, കുറവ് വയനാട്. സര്‍ക്കാര്‍ സ്കൂളുകളില്‍ 81.72% വിജയം.
സയന്‍സ് വിഭാഗത്തില്‍ 86.14 വിദ്യാര്‍ത്ഥികളും, കൊമേഴ്സ ്വിഭാഗത്തില് 85.69% വിദ്യാര്‍ത്ഥികളും, ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 75.61% വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന്
അര്‍ഹരായി. keralaresults.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ ഫലം അറിയാം.
സേ പരീക്ഷയ്ക്ക് ഈ മാസം 25 വരെ അപേക്ഷിക്കാം.
Tags