അംബേദ്കര്‍ സെറ്റില്‍മെന്റ് സമഗ്ര വികസന പദ്ധതി; ഊരുകൂട്ടം സംഘടിപ്പിച്ചു
June 21, 2022
0
കേരള സര്‍ക്കാര്‍ പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന 2021-22വര്‍ഷത്തെ അംബേദ്കര്‍ സെറ്റില്‍മെന്റ് സമഗ്ര വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി ചിലവില്‍ നവീകരിക്കുന്നതിന്റെ ഭാഗമായി ചളംവയല്‍, പൂവ്വം, കുയിലൂര്‍ എന്നിവിടങ്ങളിലെ അമ്പതിലതികം കുടുംബങ്ങളുടെ സ്പെഷ്യല്‍ ഊരുകൂട്ടം ജൂണ്‍ 20 രാവിലെ 10 മണിക്ക് പുത്തന്‍പറമ്പ് ചാളംവയല് കോളനിയില്‍ മട്ടന്നൂര്‍ നിയോജകമണ്ഡലം എംഎല്‍എ കെ. കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പടിയൂര്‍ കല്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബി. ഷംസുദ്ദീന് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: റോബര്‍ട്ട് ജോര്‍ജ് , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്. മിനി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. ശോഭന, കെ. അഭിലാഷ്, ഇരിക്കുര്‍ ബി.ഡി.ഒ. ആര്. അബു, ആസൂത്രണ സമിതി വൈസ് ചെയര്മാന് പി. ഷിനോജ്, ഊരുമൂപ്പന് സി. കറുപ്പന് എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ ഐ.ടി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ സന്തോഷ് കുമാര്‍ പദ്ധതി വിശദീകരണം നടത്തി. ഇരിട്ടി ട്രൈബല്‍ ഓഫീസര്‍ ഷൈജു സ്വാഗതം പറഞ്ഞു.