ശ്രീകണ്ഠാപുരം സബ് ഇന്‍സ്പെക്ടര്‍ കെ. വി രഘുനാഥനെ ആദരിച്ചു.
June 13, 2022
0
ചെങ്ങളായി : കോവിഡ് കാല അനുഭവങ്ങളെ ആസ്പദമാക്കി രചിച്ച 'പേന വിയര്‍ത്ത നേരം' എന്ന പുസ്തകത്തിന്റെ രചയിതാവും ശ്രീകണ്ഠാപുരം സബ് ഇന്‍സ്പെക്ടറുമായ കെ. വി രഘുനാഥനെ സമരിറ്റന്‍ ഒപ്പം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആദരിച്ചു. ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി. പി മോഹനന് അധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീകണ്ഠാപുരം നഗരസഭ വൈസ് ചെയര്മാന് കെ. ശിവദാസന്‍ ആമുഖപ്രഭാഷണം നിര്‍വഹിച്ചു. ചെങ്ങളായി ഗ്രാമോദ്ധാരണ വായനശാല സെക്രട്ടറി എന്‍. കെ. എ ലത്തീഫ് പ്രസ്തുത പുസ്തകം സദസ്സിനു പരിചയപ്പെടുത്തി സംസാരിച്ചു. സമരിറ്റന്‍ ഒപ്പം കൂട്ടായ്മയ്ക്ക് വേണ്ടി ശ്രീകണ്ഠപുരം മുന്‍സിപ്പല്‍ കൗണ്‍സിലറും ഒപ്പം കൂട്ടായ്മ പ്രതിനിധിയുമായ കെ. ജെ ചാക്കോ കൊന്നായ്ക്കല് പുസ്തകരചയിതാവ് സബ് ഇന്‍സ്പെക്ടര്‍ കെ. വി. രഘുനാഥനെ പൊന്നാടയണിയിച്ച് ആദരിച്ചു. ശ്രീകണ്ഠാപുരം എസ്. എച്ച്. ഒ, ഇ. പി സുരേശന്, ചെങ്ങളായി പഞ്ചായത്ത് സെക്രട്ടറി കെ. കെ രാജേഷ്, ശ്രീകണ്ഠാപുരം വ്യാപാരി വ്യവസായ ഏകോപന സമിതി പ്രതിനിധി കെ. സലാഹുദ്ധീന്‍, സമരിറ്റന്‍ ഹോം ഡയറക്ടര്‍ ഫാ. ബിനു പൈമ്പിള്ളില്‍ , ഫാ. തോമസ് കല്ലിടുക്കില്‍ , ഫാ. അനൂപ് നരിമറ്റത്തില്‍ , ഒപ്പം കൂട്ടായ്മ പ്രതിനിധി കെ. വി. ശശിധരന് മാസ്റ്റര്‍, ഇ. പി വിജേഷ്, ഡോക്ടര്‍ ലില്ലി കെ.ജെ, സി. കെ. അശ്വന്ത്, കെ. സനീഷ്, എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.
Tags