പയ്യന്നൂരില്‍ ഗാന്ധി നിന്ദക്കെതിരെ പ്രതിഷേധ ഉപവാസം സംഘടിപ്പിച്ചു
June 15, 2022
0
പയ്യന്നൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി ഓഫീസിലെ ഗാന്ധി പ്രതിമ തകര്‍ത്ത സി പി എം കാടത്തത്തിനെതിരെയും കോണ്‍ഗ്രസ് ഓഫീസുകള്‍ ആക്രമിക്കുന്ന നയത്തിനെതിരെയും ബഹുജന മനസാക്ഷി ഉണര്‍ത്താന്‍ പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ ഉപവാസ സമരം സംഘടിപ്പിച്ചു.
രാവിലെ 9 മണി മുതല്‍ 4 മണി വരെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ നടന്ന ഉപവാസം മുന്‍ ഡിസിസി പ്രസിഡണ്ട് സതീശന് പാച്ചേനി ഉദ്ഘാടനം ചെയ്തു.എം.നാരായണന്‍കുട്ടി അധ്യക്ഷത വഹിച്ചു.
Tags