കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ ഏകദിന ഉപവാസം
June 17, 2022
0
കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഏകദിന ഉപവാസം സംഘടിപ്പിച്ചു. മഹാത്മാ മന്ദിര അങ്കണത്തില്‍ നടന്ന ഉപവാസം മുന്‍ എംഎല്‍എ പ്രൊഫസര്‍ എ ഡി മുസ്തഫ ഉദ്ഘാടനം ചെയ്തു.
മഹാത്മാവേ മാപ്പ് എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ സമരം ചെയ്തത്. പയ്യന്നൂരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ഓഫീസ് തകര്‍ക്കുകയും ഗാന്ധി പ്രതിമയുടെ തലയറുത്ത് പ്രതിമയ്ക്ക് കീഴെയായി ചെങ്കല്ല് വച്ച് അതില്‍ ഗാന്ധി പ്രതിമയുടെ തല സ്ഥാപിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ചാണ് സമരക്കാര്‍ ഉപവസിക്കുന്നത്. വൈകിട്ട് 4 മണി വരെ ആണ് ഉപവാസം.
അസോസിയേഷന്റെ കീഴിലുള്ള 50 പേരാണ് ഉപവാസത്തില്‍ പങ്കെടുക്കുന്നത്.
പ്രായാധക്യ പ്രശ്നങ്ങള്‍ നിരവധി ഉണ്ടെങ്കിലും രാഷ്ട്ര പിതാവിനോടുള്ള ആദരവ് കാണിക്കുകയാണ് ഉപവാസത്തിലൂടെ പ്രവര്‍ത്തകര്‍.
ഗാന്ധി പ്രതിമ തകര്‍ത്തതില്‍ മനസ്സാക്ഷി ഉണര്‍ത്തണം എന്ന ആശയം സമൂഹത്തില്‍ ഉയര്‍ത്തിപിടിക്കണം എന്ന ചിന്തയുമായി ആണ് ഉപവാസം സംഘടിപ്പിക്കുന്നത്.
രാഷ്ട്രപിതാവിന്റെ തലയറുക്കാന്‍ മാത്രം അധഃപതിച്ച ജനതയെ ഭാവിതലമുറ പുച്ഛിച്ചു തള്ളും. അഹിംസയില്‍ ഉറച്ചു വിശ്വസിച്ച ഗാന്ധിജിയോട് ഇത്ര ക്രൂരമായി സിപിഎം പ്രവര്‍ത്തകര്‍ക്ക് എങ്ങനെ പെരുമാറാന്‍ സാധിച്ചുവെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രൊഫ് എ ഡി മുസ്തഫ പറഞ്ഞു.
അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ രാമകൃഷ്ണന് അധ്യക്ഷത വഹിച്ചു. എം. പി വേലായുധന്, ടി. വി ഗംഗാധരന്, ഇ. വി. ജി നമ്പ്യാര്‍, കെ. ഭാസ്കരന്, സുരേഷ് ബാബു എളയാവൂര്, കെ. സി രാജന് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags