കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠാപുരം യൂണിറ്റ് പ്രസിഡന്റായി ബി. പി ബഷീര്‍ തെരഞ്ഞെടുക്കപ്പെട്ടു
June 16, 2022
0
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ശ്രീകണ്ഠപുരം യൂണിറ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ശ്രീകണ്ഠാപുരം കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ജില്ലാ പ്രസിഡണ്ട് ദേവസ്യ മേച്ചേരി യോഗം ഉദ്ഘാടനം ചെയ്തു.
തെരഞ്ഞെടുപ്പില്‍ ബി.പി. ബഷീറിന്റെ നേതൃത്വത്തിലുള്ള പാനല്‍ തെരഞ്ഞെടുക്കപ്പെട്ടു. പുതിയ പ്രസി. ആയി ബി. പി ബഷീറിനെയും സെക്രട്ടറിയായി സഹദ് സാമ, ട്രഷറര്‍ ആയി ആന്റണി എന്നിവരെയാണ് തെരഞ്ഞെടുത്തത്. ആകെ 425 വോട്ടാണ് പോള്‍ ചെയ്തത്. 41 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബഷീര്‍ പാനലിന്റെ വിജയം. 5 വോട്ടുകള്‍ അസാധുവായി.
വ്യാപാരികളുടെ ഒത്തു ചേരലും 2022-2024 വര്‍ഷത്തേക്കുള്ള പുതിയ ഭരണ സമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പുമാണ് ശ്രീകണ്ഠാപുരത്ത് വ്യാഴാഴ്ച നടന്നത്. യൂണിറ്റ് പ്രസിഡണ്ട് സി.സി.മാമുഹാജി അധ്യക്ഷനായി. സി.കെ അലക്സ്, സി. അയ്യൂബ്, ടി.വി. പുരുഷോത്തമന്, ജോര്‍ജ് തോണിക്കല്‍, തിലകന് പയ്യന്നൂര്‍, സി. ബാസിത്ത്, മുനീറുദ്ദീന്‍ ഇരിക്കൂര്‍, ഷാബി ഈപ്പന് തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.
ഉച്ചയ്ക്ക് ശേഷം നടന്ന ഭരണ സമിതി തെരഞ്ഞെടുപ്പില്‍ സി.സി.മാമുഹാജിയുടെ നേതൃത്വത്തിലുള്ള പാനലും ബി. പി ബഷീറിന്റെ നേതൃത്വത്തിലുള്ള പാനലും തമ്മിലാണ് വോട്ടെടുപ്പ് നടന്നത്.
Tags