നെടുങ്ങോം ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിര്‍മിച്ച പുതിയ കെട്ടിടോദ്ഘാടനം തിങ്കളാഴ്ച നടക്കും
June 18, 2022
0
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നെടുങ്ങോം ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അടിസ്താന സൗകര്യം മെച്ചപ്പെടുത്തുന്നതിന് കേരള സര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍ നിന്നും 1 കോടി രൂപയും സംസ്ഥാന സര്‍ക്കാരിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന് കെട്ടിടം നിര്‍മിക്കുന്നതിന് 4 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇതില്‍ 1 കോടി രൂപയുടെ കെട്ടിടം പണിപൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. 4 ക്ലാസ് മുറികളും ഒരേ സമയം 100 കുട്ടികള്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനുളള ഡൈനിംഗ് ഹാളുമാണ് കെട്ടിടത്തില്‍ ഒരുക്കീട്ടുളളത്. 4 കോടി രൂപയുടെ പ്രവൃത്തി നടപടികള്‍ പുരോഗമിച്ചു വരികയാണ്.
അക്കാദമിക രംഗത്ത് മികച്ച നിലവാരം പുലര്‍ത്തുന്ന സ്കൂള്‍ ഈ വര്‍ഷവും SSLC പരീക്ഷയില്‍ 100% വിജയവും 9 ഫുള്‍ A+ ഉം കരസ്ഥമാക്കിയിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലും തുടര്‍ച്ചയായി ഉന്നത വിജയം കരസ്ഥമാക്കി വരുന്നുവെന്നും ശ്രീകണ്ഠാപുരത്ത് നടന്ന പത്ര സമ്മേളനത്തില്‍ പങ്കെടുത്ത് എസ്. കെ രാധാകൃഷ്ണന് (പ്രിന്‍സിപ്പാള്‍), സനിത ഇ (ഹെഡ്മാസ്റ്റര്), ടി. കെ പ്രഭാകരന്, വി. സി രവീന്ദ്രന് എന്നിവര്‍ പറഞ്ഞു.
Tags