കെ പി എ റഹീം മാസ്റ്റര്‍ പ്രഥമ പുരസ്കാരം അലക്സാണ്ടര്‍ ജേക്കബിന്
June 17, 2022
0
പാനൂര്‍: കെ പി എ റഹീം മാസ്റ്റര്‍ പ്രഥമ പുരസ്കാരം അലക്സാണ്ടര്‍ ജേക്കബിന് സമ്മാനിച്ചു. പാനൂര്‍ സുമംഗലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെ പി മോഹനന് എം എല്‍ എ പുരസ്കാര സമര്‍പ്പണം നടത്തി.
പതിനൊന്നായിരത്തി ഒന്ന് രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. പാനൂര്‍ കെ പി എ റഹിം സ്മൃതി വേദിയാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്. ഗാന്ധിയന്‍ ഇയ്യാച്ചേരി കുഞ്ഞികൃഷ്ണന് മാസ്റ്ററെ ചടങ്ങില്‍ യാക്കൂബ് എലാങ്കോട് ആദരിച്ചു. കെ വി മനോഹരന് അധ്യക്ഷനായി. പ്രഫ. ബി മുഹമ്മദ് അഹമ്മദ്, കെ പി എ റഹീം അനുസ്മരണം നടത്തി. ഇയ്യാച്ചേരി കുഞ്ഞികൃഷ്ണന് ,കെ സി കുഞ്ഞിക്കണ്ണന് മാസ്റ്റര്‍, അഷ്റഫ് പൂക്കോം എന്നിവര്‍ സംസാരിച്ചു.