വത്സരാജകുറുപ്പ് വധം : സി പി ഐ എം പ്രവര്‍ത്തകരെ വെറുതെ വിട്ടു
June 16, 2022
0
തലശ്ശേരി ആര് എസ് എസ് പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ തെക്കേ പാനൂരിലെ വത്സരാജകുറുപ്പിനെ കൊലപ്പെടുത്തിയ കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തില്‍ തലശ്ശേരി ജില്ലാ സെക്ഷന്‍സ് കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. സി പി ഐ എം പ്രവര്‍ത്തകരായ ചമ്പാട്ടെ എട്ടു വീട്ടില്‍ സജീവന്, ചമ്പാട്ടെ കെ. ഷാജി, പന്തക്കല്‍ മാലയാട്ട് വീട്ടില്‍ മനോജ്, പന്ന്യന്നൂര്‍ പാലപ്പൊയില്‍ സതീശന്, നിടുബ്രംപടിഞ്ഞാറെ കുനിയില്‍ കക്കാടന്‍ പ്രകാശന്, അരയാക്കൂലിലെ സൗപര്‍ണികയില്‍ ശരത്, അരയാക്കൂലിലെ കൂറ്റേരി വീട്ടില്‍ കെ. വി രാഗേഷ് എന്നിവരാണ് കുറ്റവിമുക്തരായത്.
2007 മാര്‍ച്ച് 4ന് രാത്രിയിലാണ് കൊലപാതകം നടന്നത്.
Tags