മുസ്ലിം ലീഗ് ജനകീയ വിചാരണ സംഘടിപ്പിച്ചു
June 14, 2022
0
ഇരിട്ടി : സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജനകീയ വിചാരണ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ പ്രസിഡന്റ് എം എം മജീദ് അധ്യക്ഷത വഹിച്ചു. എം പി അബ്ദുറഹ്മാന്, ചായിലോട് അഷ്റഫ്, എം കെ ഹാരിസ്, സമീര്‍ പുന്നാട്, എന്‍. കെ ശറഫുദ്ധീന്‍, സിറാജ് പൂക്കോത്ത് എന്നിവര്‍ സംസാരിച്ചു. പിവിസി മായന്‍ ഹാജി, വിപി റഷീദ്, എ.വി മമ്മു, അന്തു മസാഫി, നാസര്‍ കേളോത്ത്, പി കാദര്‍ കുട്ടി, എം മാമ്മുഞ്ഞി, പി റഷീദ്, കെ. എ മുസ്തഫ, ഫവാസ് പുന്നാട്, സി എം ശാക്കിര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Tags