കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു
June 15, 2022
0
കണ്ണൂര്‍ : ബഹുനില കെട്ടിടത്തില്‍ സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിനിടെ താഴേക്ക് വീണ് മെക്കാനിക്ക് മരിച്ചു. പുതിയാപറമ്പ് അര്‍പ്പാംതോട് അഞ്ചുകണ്ടി പറമ്പില്‍ കുനിയില്‍ പ്രവീണ്‍ (49) ആണ് മരിച്ചത്. നടാടില് ഒരു കെട്ടിടത്തിന് മുകളില്‍ പാനല്‍ സ്ഥാപിക്കുന്നതിനിടെ ചൊവ്വാഴ്ച്ച വൈകുന്നേരമാണ് പ്രവീണ്‍ താഴേക്ക് വീണത്. ഉടന്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പരേതനായ ലക്ഷ്മണന്റേയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ സുനിത. മക്കള്‍ അഭിനന്ദ്, അനുക. സഹോദരങ്ങള്‍ രാജീവന്, രത്നവല്ലി, അനിത, സന്തോഷ്. സംസ്കാരം ബുധനാഴ്ച്ച (ഇന്ന്) മൂന്നിന് പയ്യാമ്പലത്ത്.