മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു
June 14, 2022
0
മഹിളാ കോണ്‍ഗ്രസ് ഇരിക്കൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രീകണ്ഠാപുരത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്ഡൃത്യം പ്രകടിപ്പിച്ച സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷയും എം.പിയുമായ ജബീ മേത്തയെ ഉള്‍പ്പെടെ മര്‍ദ്ധിച്ച സംഭവുമായി ബന്ധപ്പെട്ടാണ് ശ്രീകണഠാപുരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പരിപാടി ജില്ലാ പ്രസിഡന്റ് രജിനി രമാനന്ദ് ഉദ്ഘാടനം ചെയ്തു. കെ. വി. ഫിലോമിന, നസീമ ഖാദര്‍, കെ.പി. ലിഷ, സരസ്വതി കെ. പി, പ്രീയ ഫല്ഗുണന്, ത്രേസ്യാമ്മ മാത്യു, പൗളിന് തോമസ്, ടെസി ഇമ്മാനുവല്‍, ഷൈല ജോയി, നിഷ ചുഴലി, തുടങ്ങിയവര്‍ നേതൃത്വം നല്കി.
Tags