സി.ഐ.ടി.യു പായം ഡിവിഷന് സമ്മേളനം നടന്നു
June 22, 2022
0
സി.ഐ.ടി.യു പായം ഡിവിഷന് സമ്മേളനം വാചാലിപുരുഷു നഗറില്‍ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം കെ കെ കുഞ്ഞിക്കണ്ണന് ഉദ്ഘാടനം ചെയ്തു. ഷിജു സി വട്ട്യറ അധ്യക്ഷനായി. ബാബു കാറ്റാടി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.ഐ.ടി.യു ഏരിയ വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കുമാര്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി എം സുമേഷ്, വികെ പ്രേമരാജന്‍, രജനി പട്ടേന്‍, വി കെ പുരുഷോത്തമന്, വി പ്രമീള, നൗഷീലത്ത് തുടങ്ങിയവര്‍ സംസാരിച്ചു. പായം ഡിവിഷന് കണ്‍വീനറായി ബാബു കാറ്റാടിതെരഞ്ഞ്െടുക്കപ്പെട്ടു. വിവിധ അംഗ യൂണിയനുകളെ പ്രതിനിധീകരിച്ച് 125 പേര് സമ്മേളനത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിക്കും കേരള ഗവണ്മെന്റിനും എതിരായി നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
Tags