ബിഡിഎ കണ്ണൂര്‍ ജില്ലാ സമ്മേളനം
June 13, 2022
0
ഓട്ടാമോട്ടീവ് ബാറ്ററി, ഇന്‍വെര്‍ട്ടര്‍ ബാറ്ററി, യു.പി.എസ്. സോളാര്‍ ഉല്പന്നങ്ങള് എന്നിവയുടെ വില്പനക്കാരുടേയും, വിതരണക്കാരുടേയും ക്ഷേമത്തിനും, ഉന്നമനത്തിനും വേണ്ടി 2020 മാര്‍ച്ച് 8ന് തൃശ്ശൂരില്‍ വച്ച് രൂപീകൃതമായ ബാറ്ററി ഡീലേര്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേര്‍സ് അസോസിയേഷന് (BDA) യുടെ പ്രഥമ കണ്ണൂര്‍ ജില്ലാ സമ്മേളനം 15 ന് കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ നടത്തുന്നു. സംസ്ഥാനത്തെ 14 ജില്ലകളിലായി 75ല്‍ പരം മേഖലാ ക മ്മിറ്റികളും, 3000ല്‍ അധികം അംഗങ്ങളും ബിഡിഎയില്‍ പ്രവര്‍ത്തിച്ച് വരുന്നു.
ജില്ലയില്‍ 5 മേഖലാ കമ്മിറ്റികള്‍ക്ക് കീഴില്‍ 150ഓളം മെമ്പര്‍മാര്‍ അംഗങ്ങളായിട്ടുണ്ട്. 10 മണിക്ക് പ്രതിനിധി സമ്മേളനം ബിഡിഎ സംസ്ഥാന സ്ഥാപക പ്രസിഡണ്ട് സുരേഷ് പട്ടാമ്പി ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ലയിലെ 5 മേഖലകളിലേയും ഭാരവാഹികളും, ജില്ലാ ഭാരവാഹികളും, സംസ്ഥാന നേതാക്കളും സംബന്ധിക്കും. 4 മണിക്ക് പൊതുസമ്മേളനം കണ്ണൂര്‍ അഡ്വ. ടി. മോഹനന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ സംസ്ഥാന നേതാക്കളും, ബിഡിഎ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് അജിത്ത് കുമാര്‍, കണ്ണൂര്‍
ജില്ലാ സെക്രട്ടറി കെ. യു കലാധരന്‍, കണ്ണൂര്‍ ട്രഷറര്‍ അജിത്ത് ഡി ഷേണായി മുതലായവര്‍ പങ്കെടുക്കും. തുടര്‍ന്ന് ബിഡിഎ അംഗങ്ങളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.
Tags