കണ്ണൂരിലെ അഞ്ച് പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍
June 13, 2022
0
കണ്ണൂര്‍ പരിസ്ഥിതി ലോല(ബഫര്‍ സോണ്‍) പ്രദേശത്തെ ജനങ്ങളുടെ ആശങ്കയറിയിച്ച് മലയോര പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍. കൊട്ടിയൂര്‍, കണിച്ചാര്‍, കേളകം, ആറളം, അയ്യന്‍കുന്ന് തുടങ്ങിയ മലയോര പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.
നാളെ (ചൊവ്വ) രാവിലെ ആറു മുതല്‍ വൈകുന്നേരം 4 വരെയാണ് ഹര്‍ത്താല്‍. വാഹനങ്ങള്‍ കടകള്‍ എന്നിവ നിര്‍ബന്ധിതമായി തടയില്ല. എല്‍.ഡി.എഫ്, യു.ഡി.എഫ് ആഭിമുഖ്യത്തിലാണ് സര്‍വ്വകക്ഷി ഹര്‍ത്താല്‍ നടക്കുന്നത്.
സംരക്ഷിത വനാതിര്‍ത്തിയില്‍നിന്നും ഒരുകിലോമീറ്റര്‍ ദൂരം പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ച ഉത്തരവിനെതിരേയാണ് പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. പ്രസ്തുത പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രങ്ങളില്‍ പലതും പുതിയ ഉത്തരവിന്റെ പരിധിയില്‍പ്പെടും. ഹര്‍ത്താലിനു ശേഷം ഇരിട്ടി ടൗണില്‍ സര്‍വ്വകക്ഷി യോഗം നടക്കുകയും പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, വിവിധ സഭാ പ്രതിനിധികള്‍ എന്നിവര്‍ സംസാരിക്കും.
Tags