വിമാനത്തിലും അപ്രതീക്ഷിത പ്രതിഷേധവുമായി കണ്ണൂര്‍ യൂത്ത്കോണ്‍ഗ്രസ്സ്
June 13, 2022
0
മുഖ്യമന്ത്രി കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത വിമാനത്തിനുള്ളിലും യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വിമാനത്തിനുള്ളില്‍ നിന്നും മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്. ജില്ലാ സെക്രട്ടറി ആര് കെ നവനീത് കുമാര്‍ , യൂത്ത് കോണ്‍ഗ്രസ്സ് മട്ടന്നൂര്‍ ബ്ലോക്ക് പ്രസിഡന്റും യു പി സ്കൂള്‍ അധ്യാപകനുമായ ഫര്സാന് മജീദ് എന്നിവരാണ് വിമാനത്തില്‍ യാത്രക്കാരായി കയറിക്കൂടി അപ്രതീക്ഷിത പ്രതിഷേധം നടത്തിയത്. ഇവരെ വിമാനത്തില്‍ മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്ത എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന് തള്ളിമാറ്റുന്നതും പുറത്തുവന്ന ദ്യശ്യങ്ങളില്‍ കാണാം.
കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പില്‍ ഇന്ന് രാവിലെ കില ക്യാമ്പസില്‍ മുഖ്യമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തതിനു ശേഷം കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ നിന്നും മട്ടന്നൂര്‍ വിമാനത്താവളത്തില്‍ എത്തി. ഇവിടെ നിന്നും വിമാനത്തില്‍ മുഖ്യമന്ത്രി തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് പ്രതിഷേധം ഉണ്ടായത്.