വിമാനത്തില്‍ പ്രതിഷേധിച്ച യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
June 21, 2022
0
മുഖ്യമന്ത്രി പിണറായി വിജയന് യാത്ര ചെയ്ത വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ആര്. കെ നവീന്‍ കുമാര്‍, ഫര്സാന് മജീദ് എന്നിവരെയാണ് ഈ മാസം 23 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം 13 ന് കണ്ണൂര്‍ മട്ടന്നൂരില്‍ നിന്നും തിരുവനന്തപുരത്തേക്കുളള ഇന്‍ഡിഗോ വിമാനത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. നേരത്തെ അറസ്റ്റിലായ പ്രതികള്‍ റിമാന്റിലായിരുന്നു. പ്രതികളുടെ ജാമ്യ ഹര്‍ജി വിധി പറയാന്‍ മാറ്റി.
Tags