മലയോര ഹൈവേയില്‍ വാഹനാപകടങ്ങള്‍ തുടര്‍ക്കഥയാവുന്നു
June 15, 2022
0
ഉളിക്കല്‍ പയ്യാവ്വൂര്‍ റോഡില്‍ മുണ്ടാനൂരില്‍ കാര്‍ അപകടത്തില്‍ പെട്ടു. അപകടത്തില്‍ വൈദ്യുതി പോസ്റ്റും സംരക്ഷണ വേലിയും തകര്‍ന്നു. നിയന്ത്രണം നഷ്ടപപെട്ട കാര്‍ ഭാഗികമായി തകര്‍ന്ന നിലയിലാണ്. കാര്‍ യാത്രികന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഉളിക്കല്‍ ഭാഗത്തു നിന്ന് പയ്യാവൂരിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. നിരവധി അപകടങ്ങള്‍ക്കും അപകട മരണങ്ങള്‍ക്കും വേദിയായ മുണ്ടാനൂര്‍ തോണിക്കടവിലാണ് ബുധനാഴ്ച ഉച്ചയോടെ ദുരന്തമുണ്ടായത്. അപകട സമയത്ത് എയര്‍ബാഗുകള്‍ കൃത്യമായി പ്രവര്‍ത്തിച്ചതിനാല്‍ പരിക്കുകള്‍ ഏല്ക്കാതെ യാത്രക്കാരന് രക്ഷപെടുകയായിരുന്നു. മേഖലയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ സ്പീഡ് നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്ന ആവശ്യം പ്രദേശവാസികളില്‍ നിന്നും ഉയരുകയാണ്.
Tags