*എസ്എസ്എൽസി പരീക്ഷാ ഫലം വന്നപ്പോൾ കണ്ണൂർ ജില്ല വീണ്ടും ഒന്നാമതെത്തി. അതിന്റെ ആഹ്ലാദത്തിലാണ് ജില്ല*
June 15, 2022
0
കോവിഡ് മഹാമാരി കാലത്ത് അധ്യയന ദിവസങ്ങൾ ഏറെ നഷ്ടം ആയപ്പോഴും 99.7 6 ശതമാനം വിജയം നേടി സംസ്ഥാനത്ത് കണ്ണൂർ ഒന്നാമതെത്തിയപ്പോൾ വിജയത്തിന്റെ തങ്ക തിളക്കത്തിലും ആഹ്ലാദത്തിലുമാണ് ജില്ല.
ജില്ലയിലെ 109 ഗവൺമെൻറ്റ് സ്കൂളുകളിൽ നിന്നടക്കം 35899 കുട്ടികളാണ് ഇക്കുറി ജില്ലയിൽ എസ്എസ്എൽസി പരീക്ഷയെഴുതിയത്.
17,357 വിദ്യാർഥിനികളും 18 542 വിദ്യാർത്ഥികളും പരീക്ഷയെഴുതി.വലിയ കൂട്ടായ്മയുടെ പരിശ്രമത്തിന്റെ വിജയമാണ് ഇതെന്ന് വിദ്യാർഥികളെയും അധ്യാപകരെയും അഭിനന്ദിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ പറഞ്ഞു.
ചിട്ടയായ പഠന പദ്ധതികൾ ക്കൊപ്പം ആത്മവിശ്വാസം കൂടിയായപ്പോൾ വിജയത്തിന് തങ്കത്തിളക്കം നേടാനായി . അരികിലുണ്ട് ആശങ്കവേണ്ട എന്ന ക്യാമ്പയിൻ അടക്കം ജില്ലാ പഞ്ചായത്ത് ഇക്കുറി നടപ്പിലാക്കിയിരുന്നു.ഡയറ്റ് സഹായത്തോടെ ചോദ്യങ്ങളുടെ മോഡൽ നൽകി പഠിപ്പിച്ചു. മുകുളം പദ്ധതിയും പിന്തുടർന്നു.
സംസ്ഥാനത്ത് കണ്ണൂർ ജില്ലക്കാണ് ഒന്നാം സ്ഥാനം എന്നറിഞ്ഞപ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്തിന് മുന്നിൽ വിദ്യാർഥികൾക്ക് മധുരം നൽകി. തുടർന്ന് വഴിയാത്രക്കാർക്കും തൊട്ടരികിലുള്ള പോലീസ് സ്റ്റേഷനിലും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ലഡു വിതരണം ചെയ്തു