പാലാപ്പറമ്പില്‍ അജ്ഞാത ജീവി വളര്‍ത്തു കോഴികളെ കടിച്ചു കൊന്നു
June 14, 2022
0
ഇരിട്ടി: എടക്കാനം പാലാപ്പറമ്പില്‍ കല്യാണിപുരം പി. ദിനേശന്റെ വീട്ടിലെ ഇരുപതോളം വളര്‍ത്തു കോഴികളെ അജ്ഞാത ജീവി കടിച്ചു കൊന്നു. ദിനേശന്റെ ഭാര്യയ്ക്ക് സ്വയംതൊഴില്‍ സംരഭമായി കുടുംബശ്രീ പദ്ധതി മുഖേന ലഭിച്ച പൂര്‍ണ്ണ വളര്‍ച്ചയെത്തിയ കോഴികളെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. വലിയ മരക്കൂടിലാക്കി സംരക്ഷിച്ചിരുന്ന കോഴികളെ ഇന്നലെ പുലര്‍ച്ചെയാണ് ഉടലും തലയും വേര്‍പെട്ട നിലയില്‍ ചത്തു കിടക്കുന്നതായി കണ്ടതെന്ന് വീട്ടുടമ ദിനേശന് പറഞ്ഞു.
Tags