കതിരൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ശതാബ്ദി ആഘോഷത്തിന് തുടക്കം; വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു
June 21, 2022
0
നീണ്ട നാളത്തെ ആസൂത്രണത്തിന്റെയും നിര്‍വ്വഹണത്തിന്റേയും ഫലമാണ് പൊത വിദ്യാഭ്യാസ മേഖലയിലുണ്ടായ നേട്ടങ്ങളെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വന്‍ കുതിപ്പാണ് വിദ്യാഭ്യാസ രംഗത്ത് ഉണ്ടായതെന്നും അദ്ദേഹം സൂചിപ്പിച്ചു.
കതിരൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. എ. എന്‍ ഷംസീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ. മുരളീധരന് എം പി മുഖ്യാതിഥിയായി. ഷിബിന്‍ കെ. കരുണ്‍ രൂപകല്പന ചെയ്ത ശതാബ്ദി ലോഗോ കെ. മുരളീധരന് എം പി പ്രകാശനം ചെയ്തു.
കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിവിധ പരീക്ഷകളില്‍ മികച്ച നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യ ഉപഹാര സമര്‍പ്പണം നടത്തി. ശതാബ്ദിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് ആധുനിക രീതിയിലുള്ള ഷട്ടില്‍ കോര്‍ട്ട് വിദ്യാലയത്തിന് നിര്‍മ്മിച്ചു നല്‍കും.
എസ്എസ്എല്‍സി പരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ക്കുള്ള ഉപഹാരം പൂര്‍വ്വ വിദ്യാര്‍ത്ഥിയും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി. ജയരാജന് വിതരണം ചെയ്തു. പ്രിന്‍സിപ്പാള്‍ ഡോ. എസ്. അനിത പദ്ധതി വിശദീകരിച്ചു.
കതിരൂര്‍ ടൗണ്‍ ലയേണ്‍സ് ക്ലബ്ബ്, എസ്പിസി, എന്‍എസ് എസ് എന്നിവര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിക്കായി നിര്‍മ്മിച്ച വീടിന്റെ താക്കാല്‍ ദാനം എ. എന്‍. ഷംസീര്‍ എംഎല്‍എ കൈമാറി.
സ്വാഗത സംഘം ചെയര്മാന് കൂടിയായ കതിരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. പി സനില്‍ ജില്ലാ പഞ്ചായത്തംഗം മുഹമ്മദ് അഫ്സല്, എന്‍എസ്എസ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ജേക്കബ് ജോണ്‍, പ്രധാനധ്യാപകന് പ്രകാശന് കര്‍ത്ത, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Tags