അത്യുല്‍പ്പാദന ശേഷിയുള്ള തെങ്ങിന് തൈകള്‍ വിതരണത്തിനൊരുങ്ങി
June 16, 2022
0
ചെമ്പേരി നവജ്യോതി ഇന്‍ഫാം കോക്കനട്ട് പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയില്‍ സങ്കരയിനം തെങ്ങിന് തൈകളായ T x D, D x T എന്നിവയാണ് കര്‍ഷകര്‍ക്കായി തയ്യാറായിട്ടുളളത്. കൂടാതെ നാടന്‍ ഇനങ്ങളായ ചാവക്കാടന്‍, കുറ്റ്യാടി തുടങ്ങിയ അത്യുല്പാദനശേഷിയുളള ഇനങ്ങളും ഇവിടെ ലഭിക്കും. കാസര്‍ഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലുളള വികേന്ദ്രീകൃത തെങ്ങിന് തൈ ഉല്പാദന കേന്ദ്രമാണിത്.
ഗുണനിലവാരമുളള തൈകള്‍ പ്രാദേശികമായി ഓരോ കാര്‍ഷിക മേഖലയിലും എത്തിക്കുകയാണ് ഇത്തരം കേന്ദ്രങ്ങള്‍ വഴി ലക്ഷ്യമിടുന്നതെന്ന് ഗവേഷണ കേന്ദ്രം പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. കെ ഷംസുദ്ദീന് വ്യക്തമാക്കി.
ഏരുവേശ്ശി പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ഇമ്മാനുവല്‍, ഏരുവേശ്ശി കൃഷി ഓഫീസര്‍ വി.എം ജിനു, നവജ്യോതി സൊസൈറ്റി പ്രസിഡന്റ് പീറ്റര്‍ കണ്ടത്തില്‍, സെക്രട്ടറി മാത്യു കരയത്തിന്കുഴി എന്നിവര്‍ സംസാരിച്ചു.
Tags