സ്കൂട്ടര്‍ റോഡില്‍ തെന്നിവീണു. വീട്ടമ്മ മരണപ്പെട്ടു
June 11, 2022
0
ഉളിക്കല്‍: പള്ളിയില്‍ പോയി തിരികെ വീട്ടിലേക്ക് വരവേ സ്കൂട്ടര്‍ റോഡിലെ ചരളില്‍ തെന്നി വീണ് അപകടം. തലയ്ക്ക് പരിക്കേറ്റ വീട്ടമ്മയെ ഹോസ്പിറ്റലിലേക്ക് പോകവേ വഴിമദ്ധ്യേ മരണപ്പെട്ടു. ഉളിക്കല്‍ വില്ലേജ് ഓഫീസ് പരിസരത്തെ കുമ്പുങ്കല്‍ ജോസിന്റെ ഭാര്യ മേരി(55)യാണ് മരണപ്പെട്ടത്.
ജോസും മേരിയും ഇളയ മകളും പള്ളില് കുര്‍ബ്ബാനയ്ക്ക് പോയി വീട്ടിലേക്ക് മടങ്ങവേ മണ്ഡാപറമ്പിലാണ് അപകടം നടന്നത്. സ്കൂട്ടറില്‍ നിന്നും റോഡിലേക്ക് തലയടിച്ച് വീണാണ് മേരിക്ക് പരിക്കേറ്റത്. ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദഗ്ധ ചികിത്സ നല്‍കാനായി കണ്ണൂരിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്. ഇരിട്ടിയില്‍ നിന്നും അഗ്നിരക്ഷാസേനയും ഉളിക്കല്‍ പോലീസും സ്ഥലത്ത് എത്തിയിരുന്നു.