'കെ റയില്‍ വേണ്ട, കേരളം വേണം' ; പ്രതിഷേധമിരമ്പി ബഹുജന മാര്‍ച്ച്
June 22, 2022
0
കണ്ണൂര്‍ : കെ റയില്‍ വേണ്ട കേരളം വേണം, സില്‍വര്‍ ലൈന്‍ പദ്ധതി സമ്പൂര്‍ണമായി പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കുക, സമരം ചെയ്തവര്‍ക്കെതിരെയുള്ള കേസുകള്‍ ഉടന്‍ റദ്ദാക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തി കണ്ണൂര്‍ കലക്ടറേറ്റിലേക്ക് നടന്ന ബഹുജന മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. കെ റയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ആണ് നൂറുകണക്കിനാളുകള്‍ പങ്കെടുത്ത മാര്‍ച്ച് സംഘടിപ്പിച്ചത്.
രാഷ്ട്രീയ നിരീക്ഷകന് ജോസഫ് സി മാത്യു ഉദ്ഘാടനം ചെയ്തു. ജനകീയ സമിതി ജില്ലാ ചെയര്മാന് എ പി ബദറുദ്ദീന്‍ അധ്യക്ഷനായി.
യു.ഡി.എഫ് ജില്ല ചെയര്മാന് പി.ടി. മാതു, ടി.സീനത്ത്, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയില്‍, കെ. സി സുഷമ, അനുപ് ജോണ്‍, പി ഒ ചന്ദ്രമോഹനന്, സി എം ഹനീഫ, ഡോ. ഡി. സുരേന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു.
Tags