ഇരിട്ടി കൂട്ടുപുഴ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി
June 11, 2022
0
കൂട്ടുപുഴ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കർണ്ണാടക വനത്തിൽ നിന്നും കാട്ടാന കൂട്ടുപുഴ പാലം കടന്ന് ജനവാസകേന്ദ്രത്തിൽ എത്തിയത്. വനം വകുപ്പ് അതികൃതരും, പോലീസും, ജനപ്രതിനിധികളും, നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ കാട്ടാനയെ വനത്തിലേക്ക് കയറ്റി വിട്ടു.
കഴിഞ്ഞ ഒരാഴ്ചയായി കൂട്ടുപുഴ ടൗണിനു സമീപത്തെ പാലത്തിനു സമീപം ആന നിരന്തരം എത്താറുള്ളതായി പ്രദേശവാസികള്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പ് പെരിങ്കിരിയില്‍ യുവാവിനെ കൊലപ്പെടുത്തിയ ആനയാണിതെന്നും സംശയമുണ്ട്.