കണ്ണൂർ സിറ്റി ക്രൈംബ്രാഞ്ച് പോലിസ് അസിസ്റ്റൻറ് കമ്മീഷണറായി കെ.വി.ബാബു ചുമതലയേറ്റു
June 11, 2022
0
കണ്ണൂർ: കണ്ണൂർ സിറ്റി ക്രൈംബ്രാഞ്ച് പോലിസ് അസിസ്റ്റൻറ് കമ്മീഷണറായി കെ.വി.ബാബു ചുമതലയേറ്റു. കഴിഞ്ഞ രണ്ടര വർഷമായി പരിയാരം മെഡിക്കൽ കോളേജ് പോലി ഇൻസ്പെക്ടറായിരുന്ന ബാബുവിനെ സ്ഥാനകയറ്റം നല്കിയാണ്ക്രൈംബ്രാഞ്ചിൽ നിയമിച്ചത്. കുത്തുപറമ്പ് , ബാലുശേരി, വളപട്ടണം എന്നിവിടങ്ങളിലും പോലിസ് ഇൻസ്പെക്ടറായി ജോലി ചെയ്തിരുന്നു.
വിജിലൻസിലും പ്രവർത്തിച്ചിരുന്നു.
വടക്കെ മലബാറിലെ തീയർ പൈതൃകവും പ്രതാപവും, മലബാർ ചരിത്രം മിത്തും മിഥ്യയും സത്യവും, മലബാർ പോലിസ് രേഖകൾ, കോലത്ത് നാട് നാൾവഴി ചരിത്രം, വൈത്തൽമല ചരിത്രപശ്ചാത്തലവും ടൂറിസം സാധ്യതകളും എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അദ്ധ്യാപകനായിരിക്കെയാണ് പോലിസിൽ സബ്ബ് ഇൻസ്പെക്ടറായി ചേർന്നത്. ശ്രീകണ്ഠാപുരം കൊയ്യം സ്വദേശിയാണ്.
Tags