തലവൂര്‍ ആശുപത്രിയുടെ സീലിങ് തകര്‍ന്നു
June 17, 2022
0
കൊല്ലം : രണ്ടുമാസം മുന്‍പ് ഉദ്ഘാടനം ചെയ്ത പത്തനാപുരം തലവൂര്‍ ആയുര്‍വേദ ആശുപത്രിയുടെ സീലിങ് തകര്‍ന്നു വീണു. രോഗികള്‍ കെട്ടിടത്തില്‍ ഇല്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി. ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്നും 3 കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. സര്‍ക്കാര്‍ സ്ഥാപനമായ 'നിര്നിതി'ക്കായിരുന്നു നിര്‍മാണ ചുമതല.
വ്യാഴാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ ഹാളിന് മുകളില്‍ പാകിയ സീലിങ് ആണ് ഇളകി വീണത്. രാത്രിയായതിനാല്‍ ആളുകള്‍ വാര്‍ഡിലേക്ക് പോയിരുന്നു.