പ്രതിഭകളെ ആദരിച്ചു
June 18, 2022
0
ഇരിക്കൂര്‍: ജി സി സി കെ എം സി സി ഇരിക്കൂറിന്റെ ആഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ റമളാനില്‍ നടത്തിയ മുസാബക്ക സീസണ് 4- ഖുര്‍ആന്‍ പാരായണ മത്സര വിജയികളെയും എംബിബിഎസ് പഠനം പൂര്‍ത്തീകരിച്ച യുവ ഡോക്ടര്‍മാരായ ടി അനീസ, മാജിദ് അബ്ദുല്‍ ഗഫാര്‍ , ജദീര്‍ കാസിം എന്നിവരെ ആദരിച്ചു. ഖുര്‍ആന്‍ പാരായണ മത്സര വിജയികള്‍ക്ക് പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും യുവ ഡോക്ടര്‍മാര്‍ക്ക് മൊമന്റോയും നല്കി. കെ ആര് ഇബ്രാഹിം സ്മാരക മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചടങ്ങ് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി എം പി എ റഹീം ഉദ്ഘാടനം ചെയ്തു. ചെയര്മാന് കെ മുഹമ്മദ് അഷറഫ് ഹാജി അധ്യക്ഷത വഹിച്ചു. പി കെ ഷംസുദ്ദീന്, എം പി ഹംസ, എം പി ഹനീഫ, എന്‍ ശിഹാബുദ്ദീന്, ടി സി മര്‍സൂഖ്, കെ പി അസീസ് മാസ്റ്റര്‍, കെ കെ സത്താര്‍ ഹാജി, എം പി അഷറഫ്, യുപി അബ്ദുറഹ്മാന്, ഫഹീം സ്കൈലോണ്, അന്‍വര്‍ യൂണിയോ മാര്‍ട്ട്, അമര്‍ഷാ, വിഹാഷിം, എപി അഷറഫ്, ഷറഫ് കിണാക്കൂല്‍, എന്‍ വി അനസ്, എം സി അഷറഫ്, ടി സി റിയാസ്, ദില്‍ഷാദ് കീത്തടത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Tags