ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു
June 15, 2022
0
തൃക്കാക്കരയില്‍ നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് പ്രതിനിധി ഉമ തോമസ് സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 11ന് സ്പീക്കറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞ. തൃക്കാക്കര എംഎല്‍എ ആയിരുന്ന പി. ടി താേമസ് അന്തരിച്ചതിനെത്തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. പി. ടി തോമസിന്റെ ഭാര്യയായ ഉമ തോമസ് മണ്ഡലത്തില്‍ നിന്നും 25016 വോട്ട് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പതിനഞ്ചാം കേരള നിയമസഭയിലെ കോണ്‍ഗ്രസിന്റെ ഏക വനിത എംഎല്‍എ ആണ് ഉമ തോമസ്.
Tags