തെങ്ങിന്മുകളില് തളര്‍ന്നുപോയ ചെത്തുതൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
June 18, 2022
0
തളിപ്പറമ്പ് : നണിയൂര്‍ നമ്പ്രം കള്ളുഷാപ്പിന് സമീപം കള്ള് ചെത്താന്‍ തെങ്ങില്‍ കയറിയ ചെറുപഴശ്ശിയിലെ ചെത്തുതൊഴിലാളി കാമ്പ്രത്ത് ഷിബുവിനെ (29) അഗ്നിരക്ഷാസേനയെത്തി താഴെയിറക്കി.
35 അടിയോളം ഉയരത്തിലുള്ള തെങ്ങിന്റെ മുകളില്‍ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നാണ് ഷിബു കുടുങ്ങിപ്പോയത്. ക്ഷീണിതനാണെന്നറിഞ്ഞപ്പോള് മറ്റ് രണ്ട് തൊഴിലാളികള്‍ ചേര്‍ന്ന് ഷിബുവിനെ തെങ്ങിന്റെ മണ്ടയില്‍ കെട്ടിനിര്‍ത്തിയിരുന്നു. നാട്ടുകാരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിലുണ്ടായി. രണ്ടാളുകളുടെ സഹായത്തോടെ അഗ്നിരക്ഷാ സേനാംഗങ്ങളായ പി.വി.ഗിരീഷ്, കെ.വി.അനൂപ്, കെ.പി.ഉമേഷ് എന്നിവരും തെങ്ങില്‍ കയറി റെസ്ക്യൂനെറ്റ് വഴി ചെത്തുതൊഴിലാളിയെ താഴെയിറക്കി. പിന്നീട് ആശുപത്രിയിലെത്തിച്ച് ശുശ്രൂഷ നല്കി. അഗ്നിരക്ഷാസേന സ്റ്റേഷന് ഓഫീസര്‍ സി.പി.രാജേഷ്, ഗ്രേഡ് അസി. സ്റ്റേഷന് ഓഫീസര്‍ ഫിലിപ്പ് മാത്യു, കെ.വി.സഹദേവന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Tags