കണ്ണൂര്‍ കോര്പ്പറേഷന് വികസനസെമിനാര്‍ സംഘടിപ്പിച്ചു
June 17, 2022
0
കണ്ണൂര്‍ കോര്പ്പറേഷന് 2022 -23 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായുള്ള വികസനസെമിനാര്‍ മേയര്‍ അഡ്വ. ടി ഒ മോഹനന് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ അധ്യക്ഷതവഹിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന പദ്ധതി വിഹിതത്തില്‍ വര്‍ഷാവര്‍ഷം സര്‍ക്കാര്‍ കുറവ് വരുത്തുന്നത് വികസനപ്രവര്‍ത്തനങ്ങളുടെ സ്തംഭനത്തിന് കാരണമാകുന്നുവെന്ന് ഉത്ഘാടന പ്രസംഗത്തില്‍ മേയര്‍ അഡ്വ. ടി.ഒ.മോഹനന് പറഞ്ഞു. അനുവദിച്ചു എന്നുപറയുന്ന ഫണ്ടുകള്‍ പോലും സാമ്പത്തിക വര്‍ഷം കഴിഞ്ഞ് ലഭിക്കുകയും അത് യഥാസമയം ചെലവഴിച്ചിട്ടില്ല എന്ന് പറഞ്ഞ് വീണ്ടും ഫണ്ടുകളില്‍ കുറവ് വരുത്തുകയും ചെയ്യുന്ന വൈരുധ്യമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മേയര്‍ പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തനത് ഫണ്ടുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍. ഇവയുടെ പരിമിതി വികസനപ്രവര്‍ത്തനങ്ങള്‍ സാരമായി ബാധിക്കുന്നു.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പിതൃത്വം ഏറ്റെടുത്ത് മേനി നടക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി കെ രാഗേഷ് പദ്ധതി അവതരണം നടത്തി.
സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ പി ഷമീമ ടീച്ചര്‍, എം.പി രാജേഷ്, അഡ്വ. പി ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിനാ മൊയ്തീന്, സുരേഷ് ബാബു എളയാവൂര് കൗണ്‍സിലര്‍മാരായ മുസ്ലിഹ് മഠത്തില്‍, വി.കെ ഷൈജു ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി കെ വിനോദ്, കോര്പ്പറേഷന് സെക്രട്ടറി വിനു സി കുഞ്ഞപ്പന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്ലാനിങ് റിസോഴ്സ് പേഴ്സണ്‍ പി പി കൃഷ്ണന് മാസ്റ്റര്‍ വികസനസെമിനാര്‍ സംബന്ധിച്ച നടപടികള്‍ വിശദീകരിച്ചു.
പ്ലാന്‍ ഫണ്ട് ജനറല്‍ വിഭാഗത്തില്‍ 40 കോടി 63 ലക്ഷം രൂപയുടെയും പട്ടികജാതി വിഭാഗത്തിനായി മൂന്ന് കോടി 68 ലക്ഷം രൂപയുടെയും പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ മേഖലയിലെ പദ്ധതികള്‍ക്കായി 35 ലക്ഷം രൂപയുടെയും പദ്ധതികളാണ് തയ്യാറാക്കുന്നത്.
റോഡുകളുടെ അറ്റകുറ്റപണികള്‍ക്കായി എട്ടുകോടി 76 ലക്ഷം രൂപയും, മെയിന്റനന്‍സ് ഗ്രാന്റ് നോണ്‍ റോഡ് വിഭാഗത്തില്‍ മൂന്നുകോടി 32 ലക്ഷം രൂപയുടെയും പദ്ധതികളാണ് ആവിഷ്കരിക്കുന്നത്.
ധനകാര്യ കമ്മീഷന് ഗ്രാന്‍ഡ് ഇനത്തില്‍ 36 കോടി രൂപയും വകയിരുത്തി യിട്ടുണ്ട്.
ഇതോടൊപ്പം തനത് ഫണ്ടില്‍ നിന്ന് പദ്ധതികള്‍ക്ക് ആവശ്യമായ തുകയും വകയിരുത്തും.
എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്ന 70 കോടി രൂപയുടെ പദ്ധതികള്‍.
ലൈന്‍ വലിച്ച സ്ഥലങ്ങളില്‍ പുതിയ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപയുടെ പദ്ധതികള്‍.
ശുചിത്വം മാലിന്യ സംസ്കരണത്തിനും അഞ്ച് കോടി രൂപയുടെ പദ്ധതി.
ഭൂരഹിത ഭവന രഹിതര്‍ക്ക് ഭൂമി വാങ്ങുന്നതിന് രണ്ട് കോടി.
ക്യാന്‍സര്‍ രോഗികള്‍ക്ക് മെഡിസിന് കിറ്റ് ഉപകരണങ്ങള്‍. വൃക്ക രോഗികള്‍ക്ക് മരുന്ന്. ഡയാലിസിസിന് ധനസഹായം തുടങ്ങിയ പദ്ധതികള്‍ ഉള്‍പ്പെടുത്തും.
വയോജനങ്ങള്‍ക്ക് സഹായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള പദ്ധതികള്‍ ഒറ്റക്ക് താമസിക്കുന്ന സ്ത്രീകള്‍ക്കുള്ള സുരക്ഷാ സഹായ പദ്ധതികള്‍.
തെങ്ങ് കൃഷി പ്രോത്സാഹനത്തിനായി മുഴുവന്‍ തെങ്ങു കര്‍ഷകര്‍ക്കും വളവും മറ്റ് ആനുകൂല്യങ്ങള്‍ നല്‍കുന്നത്തിനുള്ള പദ്ധതികളും നടപ്പിലാക്കും.
Tags