വിദ്യാര്‍ത്ഥി ഗോവയില്‍ കടലില്‍ വീണ് മരിച്ചു
June 11, 2022
0
ചെമ്പേരി വിമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ഗോവയില്‍ കടലില്‍ വീണ് മരിച്ചു. കമ്പ്യൂട്ടര്‍ സയന്‍സ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിര്‍മ്മല്‍ ഷാജുവാണ് മരണപ്പെട്ടത്.
ചെറുപുഴ ചെറുപാറയിലെ പുല്ലാനിക്കാവില്‍ ഷാജുവിന്റെ മകനാണ് നിര്‍മ്മല്‍. കോളേജിലെ സഹവിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഒപ്പം പഠനയാത്രയ്ക്ക് പോയതായിരുന്നു നിര്‍മ്മല്‍. ഗോവയില്‍ കടല്‍ തിരയില്‍പ്പെട്ട് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതാവുകയായിരുന്നു. അപ്പോള്‍ത്തന്നെ തെരച്ചില്‍ തുടങ്ങിയെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇന്ന് രാവിലെ മുതല്‍ വീണ്ടും നിര്‍മ്മല്‍ ഷാജുവിനെ കണ്ടെത്താനുള്ള അന്വേഷണം തുടര്‍ന്നു.
നേവി ഹെലികോപ്റ്റര്‍, കോസ്റ്റ്ഗാര്‍ഡ് പോലീസ് സംവിധാനങ്ങള്‍ തിരച്ചിലിനു നേതൃത്വം നല്കി. തുടര്‍ന്നാണ് കടലില്‍ മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരത്തോടെ നിര്‍മ്മല്‍ ഷാജുവിന്റെ മൃതദേഹവുമായി സംഘം നാട്ടിലേക്ക് തിരിക്കും. ഗോവ ഗവര്‍ണ്ണര്‍ ശ്രീധരന്‍പിള്ളയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു തെരച്ചില്‍ ധ്രുതഗതിയിലായത്. ഇരിക്കൂര്‍ എം എല്‍ എ അഡ്വ. സജീവ് ജോസഫ്, ഗോവ എം പി ഫ്രാന്‍സീസ് സക്സേനയുമായി നേരത്തെ ബന്ധപ്പെട്ടിരുന്നു.