മുഖ്യമന്ത്രിയെ ജനകീയ വിചാരണ ചെയ്ത് ശ്രീകണ്ഠപുരം മുന്‍സിപ്പല്‍ മുസ്ലിം ലീഗ്
June 14, 2022
0
ശ്രീകണ്ഠപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ജനകീയ വിചാരണ ചെയ്ത് ശ്രീകണ്ഠപുരത്ത് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രതിഷേധം പരിപാടി സംഘടിപ്പിച്ചു. സി എച്ച് നഗറില്‍ നിന്ന് പ്രതിഷേധവുമായി എത്തി ബസ് സ്റ്റാന്റ് പരിസരത്താണ് വിചാരണ നടത്തിയത്. പരിപാടി ജില്ലാ സിക്രട്ടറി ഇബ്രാഹീം കുട്ടി തിരുവട്ടൂര്‍ ഉദ്ഘാടനം ചെയ്തു. എന്‍. പി സിദ്ദീഖ് അധ്യക്ഷത വഹിച്ചു. പിടിഎ കോയ മാസ്റ്റര്‍ ജനകീയ വിചാരണ നടത്തി. എന്‍. പി റഷീദ് മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. കെ. സലാഹുദ്ദീന് പ്രസംഗിച്ചു. വി. കെ നജീബ്, ബി. പി ഷുക്കൂര്‍, എം. ബഷീര്‍, സി. അബു മാസ്റ്റര്‍, യു. പി അഫ്സല്, കെ. പി മൊയ്തീന് ഹാജി, നൗഷാദ് വയക്കര, എം. ഇബ്രാഹീം, സുനൈസ് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്കി. കെ. പി. എ റഹ്മാന് സ്വാഗതവും പി. നൂറുദ്ദീന്‍ നന്ദിയും പറഞ്ഞു.
Tags