എന്‍ ആര് ഐ ക്വാട്ട ഫീസ് കുറക്കണം : പ്രവാസി ലീഗ്
June 15, 2022
0
കണ്ണൂര്‍ : പ്രവാസികള്‍ക്ക് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന് ലഭിക്കുന്നതിന് നീക്കി വച്ചിട്ടുള്ള എന്‍ ആര് ഐ ക്വാട്ട വാസ്തവത്തില്‍ പ്രവാസികളെ ചുഷണം നടത്തുന്നതരത്തിലാണെന്നും പ്രവാസികളെ കബളിപ്പിക്കുന്ന ഇത്തരം ചൂഷണങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും പ്രവാസി ലീഗ് കണ്ണൂര്‍ ജില്ലാ പ്രവര്‍ത്തക സമിതി യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. സാധാരണക്കാരായ പ്രവാസികളില്‍ നിന്ന് ഭാരിച്ച ഫീസുകളും തലവരിയുമാണ് സ്ഥാപനങ്ങള്‍ വാങ്ങുന്നത്. ഇത് സാധാരണക്കാരായ പ്രവാസികള്‍ക്കു കൂടി ഗുണം ചെയ്യുന്ന രീതിയിലും അവര്‍ക്ക് ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലുമാക്കി മാറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി അഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ സി കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു.
കോവിഡ് കാലത്തു മാത്രം കേരളത്തില്‍ 20 ലക്ഷത്തിലധികം പ്രവാസികള്‍ തിരിച്ചു വന്നിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത് എന്നാല്‍ അവരില്‍ നിന്നും വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് തിരിച്ചു പോകാനായത്. ശേഷിച്ച പ്രവാസികളുടെ പുന:രധിവാസത്തിന് പുതിയ പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് യോഗം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ജൂലൈ 20നകം മുഴുവന്‍ മണ്ഡലം കമ്മറ്റികളും സൈകതം ക്യാമ്പ് സംഘടിപ്പിക്കണമെന്ന് നിര്‍ദ്ദേശം നല്കി.
ഖാദര്‍ മുണ്ടേരി, യുപി അബ്ദു റഹ്മാന്, നജീബ് മുട്ടം, നാസര്‍ കേളോത്ത്, കെ.പി ഇസ്മായില്‍ ഹാജി, എം. മൊയ്തീന് ഹാജി, അഹമ്മദ് പോത്താംകണ്ടം, സി.പി.വി.അബ്ദുല്ല, ഉമര്‍ വിളക്കോട്, അബ്ദുല്ല ഹാജി പുത്തുര്‍, ഏ.പി. ഇബ്റാഹിം, അബ്ദുല്‍ സലാം അയ്യങ്കുന്ന്, പി.ടി. കമാല്‍, നൂറുദ്ദീന്‍ താണ എന്നിവര്‍ പ്രസംഗിച്ചു.
Tags