കറുത്ത മാസ്കിന് വിലക്കില്ല ; മുഖ്യമന്ത്രിയെ വളഞ്ഞിട്ടാക്രമിക്കാന്‍ അനുവദിക്കില്ല; മന്ത്രി മുഹമ്മദ് റിയാസ്
June 13, 2022
0
കോഴിക്കോട്; മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം നടത്തുന്ന പ്രതിഷേധ സമരത്തിനെതിരെ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നടത്തുന്ന സമരം കലാപമാക്കി മാറ്റരുത്. മുഖ്യമന്ത്രിയെ വളഞ്ഞിട്ടാക്രമിക്കാന്‍ അനുവദിക്കില്ല.വളഞ്ഞിട്ടാക്രമിക്കാന്‍ നോക്കിയാല്‍ അതിന് വഴങ്ങുന്ന വ്യക്തിയല്ല മുഖ്യമന്ത്രി.ഇടതു മുന്നണി അത് അനുവദിക്കുകയുമില്ല.
കറുത്ത മാസ്കിന് വിലക്കില്ല.ഭരണത്തെ അസ്ഥിരമാക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
റോഡ് നിര്‍മാണം അനന്തമായി വൈകുന്ന സാഹചര്യത്തില്‍ കരാറുകള്‍ റദ്ദാക്കാനാണ് തീരുമാനമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റോഡ് നിര്‍മാണം അനന്തമായി വൈകുന്ന സാഹചര്യത്തില്‍ കരാറുകള്‍ റദ്ദാക്കാനാണ് തീരുമാനമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Tags