പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്തു
June 15, 2022
0
ശ്രീകണ്ഠാപുരം : ഐഎംസി ഹോസ്പിറ്റല്‍, കോട്ടൂര്‍, ശ്രീകണ്ഠാപുരത്തിന്റെ നേതൃത്വത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് പ്രിവിലേജ് കാര്‍ഡ് വിതരണം ചെയ്തു. ശ്രീകണ്ഠാപുരം മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ ഗീതാ കെ. വി ഉദ്ഘാടനം നടത്തി. സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് എം. സി ഹരിദാസന് മാസ്റ്റര്‍, ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റി അംഗം എം. ഒ മാധവന് മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. പ്രകാശന്, കെ. വി രാമചന്ദ്രന്, വി. വി ശശിധരന് ബിഎംഎസ്, രഞ്ജിത് എന്നിവര്‍ കാര്‍ഡുകള്‍ ഏറ്റുവാങ്ങി. ഐഎംസി ഹോസ്പിറ്റല്‍ ഡയറക്ടര്‍ മുരളി എം. പി, ഡോ. റിജോ ബേബി, ഡോ. മുജീബ് റഹ്മാന്, ഡോ. ലില്ലി കെ. ജെ, ഡോ. പ്രവീണ്‍, ഡോ. സാന്ദ്ര സണ്ണി എന്നിവര്‍ പങ്കെടുത്തു. ഐഎംസി ഹോസ്പിറ്റലിലെ മുഴുവന്‍ ജീവനക്കാരുടെയും സാന്നിധ്യം ശ്രദ്ധേയമായി. ഐഎംസി ഹോസ്പിറ്റല്‍ ജനറല്‍ മാനേജര്‍ ജോസഫ് മാത്യു സ്വാഗതവും ആശ ജയേഷ് നന്ദിയും പറഞ്ഞു.
Tags