'അഗ്നിപഥി'ല്‍ കത്തി ഉത്തരേന്ത്യ
June 17, 2022
0
അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് ബിഹാറില്‍ പാസഞ്ചര്‍ ട്രെയിനിന് ഉദ്യോഗാര്‍ത്ഥികള്‍ തീയിട്ടു. രണ്ട് ബോഗികള്‍ പൂര്‍ണമായും കത്തി നശിച്ചുവെന്ന വിവരമാണ് പുറത്തുവരുന്നത്. ജമ്മുത്താവി- ഗുഹാവത്തി എക്സ്പ്രസിനാണ് പ്രതിഷേധക്കാര്‍ തീയിട്ടത്. ഇതിനുപുറമേ ആര റെയില്‍വേ സ്റ്റേഷനിലും പ്രതിഷേധം നടക്കുകയാണ്. ലഖിസറായ് സ്റ്റേഷനില്‍ വിക്രംശീല എക്സ്പ്രസും സമരക്കാര്‍ കത്തിച്ചു. ഉത്തര്‍ പ്രദേശിലെ ബലിയയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന് നേരെയും ആക്രമണമുണ്ടായി. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഹരിയാനയിലെ ഫരീദാബാദില്‍ ഇന്റന്‍നെറ്റ്, എസ്.എം.എസ് സംവിധാനങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്.
എഴ് സംസ്ഥാനങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഇന്നലെ ബിഹാറിലെ ഭാബുവയില്‍ പ്രതിഷേധക്കാര്‍ ട്രെയ്നിന് തീവെച്ചിരുന്നു. പാസഞ്ചര്‍ തീവണ്ടികള്‍ തടഞ്ഞുനിര്‍ത്തിയ ശേഷം യാത്രക്കാരെ വലിച്ച് പുറത്തിറക്കി ട്രയ്നിന് തീവെയ്ക്കുകയാണ് ഉദ്യോഗാര്‍ത്ഥികള്‍. അഗ്നിശമന വിഭാഗവും പൊലീസുമെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Tags