ഉളിക്കല്‍ പഞ്ചായത്തില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി
June 21, 2022
0
ഉളിക്കല്‍ പഞ്ചായത്തിലെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണങ്ങളും നിരോധിച്ച പ്ലാസ്റ്റിക് ഉല്പന്നങ്ങളും പിടികൂടി. ഉളിക്കല്‍, നെല്ലിക്കാംപൊയില്‍, മണിക്കടവ് പ്രദേശങ്ങളിലെ ഹോട്ടല്‍ ,കൂള്‍ബാര്‍ വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. വിവിധ സ്ഥാപന ഉടമകളില്‍ നിന്നായി 17000 രൂപ പിഴയും ഈടാക്കി. വൃത്തിഹീനമായി പ്രവര്‍ത്തിച്ച സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തുന്നതിനും നോട്ടീസ് നല്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജേഷ് വി ജെയിംസ്, മനോജ് ഡൊമിനിക്, അജ്മല്‍ എച്ച്, പ്രദീപ് കുമാര്‍ , അമിത കെ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്കി