മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു
June 14, 2022
0
കണ്ണൂര്‍ : മുഖ്യമന്ത്രിയെ വിമാനത്തില്‍ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ അധ്യാപകനെ സ്കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മുട്ടന്നൂര് യു പി സ്കൂള്‍ അധ്യാപകനും യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമായ ഫര്സീന് മജീദിനെയാണ് മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തത്. കണ്ണൂര്‍ - തിരുവനന്തപുരം ഇന്‍ഡിഗോവിമാനത്തില്‍ തിങ്കള്‍ വൈകിട്ട് മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഫര്സീന് മജീദ്, ആര് കെ നവീന്‍ കുമാര്‍, സുനില്‍ നാരായണന് എന്നിവര്‍ക്കെതിരെ പൊലീസ് വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റത്തിന് കേസെടുത്തിരുന്നു. ഫര്സീന് മജീദിനെയും നവീന്‍ കുമാറിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ച അധ്യാപകനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച രാവിലെ ഡിവൈഎഫ്ഐ സ്കൂളിലേക്ക് മാര്‍ച്ച് നടത്തി. ഇതോടെയാണ് അധ്യാപകനെ മാനേജ്മെന്റ് സസ്പെന്‍ഡ് ചെയ്തത്.
Tags