സ്വകാര്യ ബസ് തൊഴിലാളികള്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തി
June 22, 2022
0
സ്വകാര്യ ബസ് തൊഴിലാളികളുടേയും ഹെവി മോട്ടേര്ഴ്സ് തൊഴിലാളികളുടേയും ഫേര്വേജസ് പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് തൊഴിലാളികള്‍ കേരള ബസ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന് - മോട്ടര്‍ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയ്സ് യൂണിയന് നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.
സി ഐ ടി യു ജില്ലാ സെക്രട്ടറി കെ.കെ.നാരായണന് ഉദ്ഘാടനം ചെയ്തു. പി. ചന്ദ്രന് അധ്യക്ഷത വഹിച്ചു. കെ.ജയരാജന്, എന്‍.മോഹനന് , സി.എച്ച്.ലക്ഷ്മണന്, എം.നാരായണന്, വി.പി.മുകുന്ദന് എന്നിവര്‍ പ്രസംഗിച്ചു.
Tags